ഒരു നിശബ്ദമായ ദിവസം ഒരു ശബ്ദംകൊണ്ട് തുടങ്ങി. ശനിയാഴ്ചയായാലും ഞായറാഴ്ചയായാലും ഒരു കിണ്ടി വെള്ളം കൊണ്ട് ഞാൻ കുളിച്ചിരിക്കും. എങ്ങനെയാണെന്ന് മനസിലായോ? എന്റെ അമ്മ ഞാൻ വേഗം എഴുന്നേൽക്കാൻവേണ്ടി എന്റെ മേലിൽ വെള്ളം ഒഴിച്ചത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. ആ ദിവസം തന്നെയായിരുന്നു എന്റെ അച്ഛന്റെ പിറന്നാൾ. അച്ഛൻ എനിക്ക് ഒരു പുസ്തകം വാങ്ങി തന്നു. അത് വായിച്ചു കഴിഞ്ഞ് ഞാൻ കളിക്കാൻ പോയി. ഞാൻ കളിച്ചു തിരിച്ചു വരുമ്പോൾ സൗമ്യ എന്ന എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു.
"നിനക്ക് എനിക്ക് വേണ്ടി ഒരു കവിത എഴുതാൻ പറ്റോ ?"
"ഞാനോ, കവിതയോ?"
"എനിക്ക് ഇതൊന്നും പറ്റില്ല"
"എന്നാലും നിനക്കൊന്നു ശ്രമിച്ചു നോക്കിക്കൂടെ ?"
"ശരി നോക്കട്ടെ" എന്ന് ഞാൻ പറഞ്ഞു.
'അമ്മ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. അച്ഛൻ സാധനങ്ങൾ വാങ്ങിക്കാൻ പുറത്തേക്കു പോയിരുന്നു. ഞാനോ കസേരയിൽ ഇരുന്നു കവിതയുടെ ആലോചനയിൽ. അനിയൻ കുത്തി മറയുമ്പോൾ ചില വാക്കുകൾ ഉച്ചരിച്ചു. അതിൽ ചിലതു ഇവയാണ് "ഹോ മലയാളം… അത് ഇനി അടുത്ത ആഴ്ച ടീപി (ടെസ്റ്റ് പേപ്പർ) ഉണ്ടാകും.”
“ഞാൻ എന്ത് ചെയ്യും. ..എനിക്കാണെങ്കിൽ ഒട്ടും ഇഷ്ടമേയല്ല” എന്ന് അവൻ ദേഷ്യത്തിൽ പറഞ്ഞു.
അപ്പൊ തന്നെ എനിക്ക് ഒരു ഐഡിയ കിട്ടി. എന്റെ മനസ്സിൽ അപ്പൊ തന്നെ ഒരു കവിത വന്നു. ഓർമ്മയുള്ള വരികൾ പറയാം.
"അമ്മ, അമ്മ
മാതൃഭാഷ മലയാളം
മലയാളത്തെ സ്നേഹിക്കലും
മറ്റു ഭാഷകളെയും സ്നേഹിക്കും
ഇപ്പൊ മമ്മിയെന്നും
ഡാഡിയെന്നും ഇംഗ്ലീഷ്
അതാക്കിയത് മംഗ്ളീഷ്
നീയാണോ അവനാണോ
മലയാളത്തെ കൊല്ലുന്നത്
രക്ഷിക്കാം കാരണം
നമ്മുടെ കയ്യിൽ
ഇതായിരുന്നു അതിലെ ചില വരികൾ. ഞാൻ ഈ കവിത അമ്മയെ കാണിച്ചു. 'അമ്മ പറഞ്ഞു
.."ഹായ് നല്ല കവിതയാണല്ലോ ? ഇതാരാ എഴുതിയത് കുഞ്ഞുണ്ണി മാഷാണോ?... ഹേ
അല്ല അല്ല ഞാനാണ് എഴുതിയത്.
നീ കുഞ്ഞുണ്ണി മാഷിന്റെ കവിത നോക്കി
എഴുതിയതാണോ, എന്ന് ചോദിച്ചപ്പോൾ അച്ഛൻ അത് കേട്ടു ആ കവിത വായിച്ചു. എന്നിട്ട് പറഞ്ഞു ഈ കവിത വേറെ ആരും എഴുതിയതല്ല നമ്മുടെ മോൾ എഴുതിയാണ്.
അച്ഛനും അമ്മയും അനിയനും ഞെട്ടിപ്പോയി. ആ ദിവസം കഴിഞ്ഞിട്ട് പിറ്റേ ദിവസം തന്നെ അച്ഛൻ കവിത എഴുതാൻ തുടങ്ങി. 'അമ്മ ചോദിച്ചു “ താങ്കളും അവളുടെ പോലെ കവിത എഴുതാൻ തുടങ്ങിയോ ?
അച്ഛനൊന്നും മിണ്ടിയില്ല പിന്നെ കുറെ ദിവസം കഴിഞ്ഞപ്പോൾ കാണാം അച്ഛൻ ഒരു വലിയ കഥ എഴുതിയത്. ആ കഥയാണ് കഴിഞ്ഞ വർഷം പബ്ലിഷായ ദൈവകണികകൾ. ആ രാത്രി എന്റെ അച്ഛൻ എന്നോട് പറഞ്ഞു "നീ കാരണമാണ് ഞാൻ ഇങ്ങനെ ഒരു പദവിയിൽ എത്തിയത്.”






